ഇന്ന് നമ്മുടെ കേരളീയരുടെ ഭക്ഷണ ശീലങ്ങള്‍ വളരെ മോശമായി കൊണ്ടിരിക്കുന്നു. രാവിലെ പുട്ടും ദോശയും ഇഡലിയും ഉച്ചക്ക് കുത്തരി ചോറും നല്ല കറികളും അങ്ങനെ ഒക്കെ ആയിരുന്നു ഒരു കാലത്ത്,.... ഇപ്പൊ അത് മാറി രാവിലെ പൊറോട്ട, ഉച്ചക്ക് പിസ്സ, ചായയുടെ കൂടെ ബര്‍ഗര്‍, രാത്രി പറ്റുമെങ്കില്‍ വീണ്ടും പൊറോട്ട എന്നായി. ചിക്കന്‍ ഇല്ലാതെ പൊറോട്ട എങ്ങനെ കഴിക്കും, ചിക്കന്‍ അല്ലെങ്കില്‍ ബീഫ് അങ്ങനെ അങ്ങനെ ദിവസവും എന്തൊക്കെയോ ആണ് നമ്മള്‍ ഇപ്പോള്‍ ഭക്ഷിക്കുന്നത്. ഒരാള്‍ എങ്കിലും കഴിക്കുന്ന ഭക്ഷണത്തിന് ഗുണം ഉണ്ടോ എന്നോ അത് നമ്മുടെ ആരോഗ്യത്തിന് നല്ലതാണോ ചീത്തയാണോ എന്നോ ചിന്തിക്കുന്നുണ്ടോ?അത് കൊണ്ട് തന്നെ എല്ലാവരും പ്രമേഹവും, ഉയര്‍ന്ന രക്തസമ്മര്‍ദവും, പോലെയുള്ള രോഗങ്ങള്‍ക്ക്അടിമപ്പെടുന്നു. വായു മലിനീകരണം, ജല മലിനീകരണം, പരിസര മലിനീകരണം എന്നിവയെ പറ്റി സ്‌കൂളില്‍ പലപ്പോഴും പഠിച്ചിട്ടുണ്ട്, എന്നാല്‍ ഭക്ഷണ മലിനീകരണം എന്നൊന്ന് കേട്ടിട്ടില്ല. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടില്‍ ഏറ്റവും കൂടുതല്‍ മലിനീകരണം നടക്കുന്നത് ഭക്ഷണത്തിലാണ്. വിത്ത് വിതയ്ക്കുമ്പോള്‍ തുടങ്ങുന്ന കീടനാശിനി പ്രയോഗം വിളവെടുക്കുമ്പോള്‍ വരെ ...