Posts

Showing posts from October, 2022

നോമിനീ

Image
      രണ്ട് ദിവസത്തെ അവധി കഴിഞ്ഞു നാട്ടിൽ നിന്ന് രാവിലെ എത്തിയതേ ഉള്ളു... അതിന്റെ ഉറക്ക ക്ഷീണം വല്ലാതെ അലട്ടുന്നുണ്ട്... വെളുപ്പിന് മൂന്ന് മണിക്ക് എണീറ്റു.. ഏകദേശം അഞ്ച്  മണിക്കൂർ  യാ ത്ര ചെയ്തു എട്ടര മണി ആയപ്പോൾ താമസിക്കുന്ന വാടക  വീട്ടിൽ എത്തി.കുളിച്ചു റെഡിയായി ഒൻപത് മുപ്പതിന് ബാങ്കിൽ എത്തി... വന്നു കേറിയപ്പോൾ തൊട്ട് ഫോൺ നിറുത്താതെ ബെൽ അടിക്കുന്നുണ്ട്.എടുത്തപ്പോൾ ആദ്യം തന്നെ അയാൾ ദേഷ്യത്തോടെ ആണ് സംസാരിച്ചത് "എത്ര നേരമായി വിളിക്കുന്നു ബാങ്കിൽ ഇരിക്കുന്നവർക്ക് ഒന്നും ഒരു ഉത്തരവാദിത്തം ഇല്ലാലോ.. " ഹും.. അതെങ്ങനാ പൊതു മേഖല ബാങ്ക് അല്ലെ..? ഞങ്ങളുടെ ഒക്കെ ക്യാഷ് അവിടെ കിടക്കുന്നത് കൊണ്ടാണ് നിങ്ങൾക്കൊക്കെ ശമ്പളം കിട്ടുന്നത് !!! " ഇത്രയും അയാൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.ബാങ്ക് കോച്ചിംഗ് പോയതും പഠിച്ചതും,  പരീക്ഷ പാസായതും ഇന്റർവ്യൂ അറ്റൻഡ് ചെയ്തതും ഒക്കെ ഒരു മിന്നായം പോലെ മനസ്സിൽ ഓടി മറഞ്ഞു..എന്നാലും "കസ്റ്റമർ ഈസ്‌ കിങ് " എന്നാണല്ലൊ ... ശബ്ദം തെല്ലും ഇടറാതെ ഞാൻ  പറഞ്ഞു "സർ പറഞ്ഞോളൂ.. എന്ത് ഹെല്പ് ആണ് ഞാൻ ചെയ്യേണ്ടത്? "  "എന്റെ അമ്മയുടെ പെൻഷൻ...