A Banker Soul
അന്നൊരു സെക്കന്റ് സാറ്റർഡേക്ക് മുൻപുള്ള വെള്ളിയാഴ്ച ആയിരുന്നു..സ്ഥലം പാലക്കാട് സുൽത്താന്പേട്ട ശാഖ ആണ്.. ബാങ്ക് സമയം 5 മണി കഴിഞ്ഞു ആരാ ഈ ഡോർ തുറന്നു വരുന്നത് എന്ന് അല്പം മുഷിപ്പോടെ ആണ് നോക്കിയത്..നരച്ച ഒരു സാരിയും ബ്ലൗസും ആണ് ആ അമ്മയുടെ വേഷം.. കളർ ഒഴുകിപോയി മങ്ങിയ ഒരു വെള്ള നിറം പോലത്തെ ഒരു പ്ലാസ്റ്റിക് കവർ കയ്യിൽ ഉണ്ട്.മുഖത്തു നല്ല ടെൻഷൻ നിറഞ്ഞു നിൽപ്പുണ്ട് ഞാൻ കാര്യം തിരക്കി.. അപ്പോഴേക്കും ആധാർ കാർഡ് എടുത്തു കാണിച്ചു മോനു അക്കൗണ്ട് ഉണ്ട് അതിൽ 2000 രൂപ ഉണ്ട് അത് വേണം എന്ന് പറഞ്ഞു. വേഗം ആധാർ കാർഡ് വെച്ച് ബാങ്ക് സെർവർ ഫുൾ പരതി നോക്കി.. ഇല്ല ആധാർ വെച്ച് അക്കൗണ്ട് ഇല്ല... ഏത് ബ്രാഞ്ച് ആണ് എന്ന് ചോദിച്ചു... ആ ബ്രാഞ്ചിൽ ആ പേരിൽ ഡീറ്റെയിൽസ് അടിച്ചു നോക്കി.. ഇല്ല അക്കൗണ്ട് ഓപ്പൺ ആയിട്ടില്ല. പാസ്ബുക്ക് അവർക്ക് കിട്ടിയിട്ട് ഇല്ല.. മൊബൈൽ നമ്പർ വെച്ചും നോക്കി... അപ്പോഴേക്കും ആ അമ്മ കരയാൻ തുടങ്ങി ഇരുന്നു... ബ്രാഞ്ചിലെ എല്ലാവരും മാറി മാറി സെർച്ച് ചെയ്തു പക്ഷെ രക്ഷയില്ല... അപ്പോഴാണ് ആ അമ്മ ആ കവറിൽ നിന്ന് പഴകിയ ഒരു 100 പേജ് നോട്ട്ബുക്ക് കാണിച്ചു.. ഞാൻ അത് തുറന്നു വായിച്ചു നോക്കി... മകന് ബ്രെയിൻ റി...