എന്‍റെ പാചക കുറിപ്പുകള്‍ 

പല തവണ പരീക്ഷിച്ച് എന്‍റെ വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടപെട്ട  ചില വിഭവങ്ങള്‍ ആണ് എന്‍റെ പാചക കുറിപ്പുകളില്‍ കാണാന്‍ കഴിയുന്നത്.....

നിങ്ങള്‍ക്കും  ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു..... :) 


1. (തക്കാളി & ഉള്ളി)  ചമ്മന്തി

















ആവശ്യമുള്ള സാധനങ്ങള്‍: 

അരച്ച് എടുക്കാന്‍:
  1. തക്കാളി - 2
  2. സവാള -1 /ചുവന്നുള്ളി - 5,6 എണ്ണം 
  3. ഉപ്പ്- ആവശ്യത്തിന്
താളിക്കാന്‍ / വറ പൊട്ടിക്കാന്‍

  1. വെളിച്ചെണ്ണ- ഒരു ടീസ്പൂണ്‍
  2. കടുക്-ആവശ്യത്തിന്
  3. ഉലുവ-ആവശ്യത്തിന്
  4. ചുവന്നുള്ളി / സവാള - തീരെ കനം കുറച്ചു അരിഞ്ഞത്- 1/4 സവാള / 2,3 ചുവന്നുള്ളി 
  5. മുളക്പൊടി- 1 ടീസ്പൂണ്‍( എരിവു കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം )
  6. കറിവേപ്പില- 1 തണ്ട്
  7. കായപൊടി (വേണമെങ്കില്‍)
      തയ്യാറാക്കുന്ന വിധം
  • അരക്കാന്‍ ഉള്ള ചേരുവകള്‍ (1,2,3 എന്നിവ) മിക്സിയില്‍  വെള്ളം ചേര്‍ക്കാതെ അരച്ച് എടുക്കുക.
  • ചീനചട്ടി അടുപ്പില്‍ /ഗ്യാസില്‍ വെച്ച്ചൂടാക്കുക ഇനി അതില്‍  വെളിച്ചെണ്ണ ഒഴിച്ച് ഉലുവ പൊട്ടുമ്പോള്‍ കടുകും കറിവേപ്പിലയും ചുവന്നുള്ളി/സവാള ഇടുക. 
  • ഉള്ളി വഴണ്ട് വരുമ്പോള്‍ അരച്ച് വെച്ച തക്കാളി കൂട്ട് ഇതിലേക്ക് ചേര്‍ക്കുക
  • മുളക്പൊടി ചേര്‍ത്ത് നന്നായി എണ്ണ തെളിയും വരെ വേവിക്കുക.
  • ( കായപൊടി വേണമെങ്കില്‍ ചേര്‍ക്കുക).
  • ഇഡ്ഡലി,ദോശ, ചോറ് എന്നിവയുടെ കൂടെ ചൂടോടെ വിളമ്പുക..... 
















Comments

Popular posts from this blog

സ്നേഹം

നോമിനീ

വിമൻസ് ഡേ