Posts

Showing posts from 2023

വിമൻസ് ഡേ

ഞാൻ facebook സ്ക്രോളിങ് ഡൌൺ...വാട്സ്ആപ്പ് status seeing  Facebook :ശ് ശ് ഞാൻ :എന്താ? Facebook:മുണ്ട് മുണ്ട്.. ഞാൻ :ഏഹ്ഹ്.. എന്താന്ന് Fb:അല്ല നിങ്ങള് മിണ്ടുന്നില്ലേ.. ഞാൻ :എന്ത് മിണ്ടാൻ.. Fb:അല്ല സ്റ്റാറ്റസ് സ്റ്റാറ്റസ്.. സ്റ്റോറി ഇട് സ്റ്റോറി ഞാൻ :എന്ത് കാര്യത്തിന്?? 🤔 Fb:അതിപ്പോ ഓരോ കീഴ്‌വഴക്കങ്ങൾ ആകുമ്പോ🙂 ഞാൻ :ആകുമ്പോൾ..?? Fb:നിങ്ങള് ഒരു പെണ്ണാണോ ശേ ലജ്ജാവഹം.. എന്താണ് ഹേയ് വിമൻസ് ഡേ ആണ് ഇന്ന് ഞാൻ :ഓഹോ വെറുതെ അല്ല.. Fb:അഹ് പോരട്ടെ ഇങ്ങട്.. ഞാൻ :എന്തുട്ടാണ് ഗഡിയെ Fb:അതിപ്പോ എങ്ങനാന്നു വെച്ചാ അങ്ങട് പുകഴ്ത്തുക ആവശ്യത്തിനും അനാവശ്യത്തിനും.. Strong beautiful amazing bold.. അങ്ങനെ അങ്ങട് പോട്ടെ.. ഞാൻ :എന്നിട്ട് എന്നിട്ട്.. Fb: പിന്നെ ഒരു കേക്ക്.. ഒരു ഫ്ലവർ.. ഞാൻ :ഓ ഓ അപ്പൊ ഇമ്പ്രൂവ്മെന്റ് ഇണ്ട്... Fb:ഇത്തവണ ഗിഫ്റ്റ് ഉണ്ട്ട്ടാ ഞാൻ :ഉവ്വോ Fb:പിന്നെ.. ഞാൻ :രാവിലെ അമ്മ പുട്ട് ഉണ്ടാക്കിയപ്പോ നീ എന്താ പറഞ്ഞെ.. Fb:അത് പിന്നെ പുട്ടിനു കറി ആയില്ലേ എനിക്ക് വേണ്ടാന്ന്... ഞാൻ :ഹാപ്പി വിമൻസ് ഡേ അളിയാ 📝🥲💔 (സ്വന്തം അനുഭവം )