എന്‍റെ പാചക കുറിപ്പുകള്‍ പല തവണ പരീക്ഷിച്ച് എന്‍റെ വീട്ടില്‍ എല്ലാവര്‍ക്കും ഇഷ്ടപെട്ട ചില വിഭവങ്ങള്‍ ആണ് എന്‍റെ പാചക കുറിപ്പുകളില്‍ കാണാന്‍ കഴിയുന്നത്..... നിങ്ങള്‍ക്കും ഇഷ്ടപെടും എന്ന് വിശ്വസിക്കുന്നു..... :) 1. (തക്കാളി & ഉള്ളി) ചമ്മന്തി ആവശ്യമുള്ള സാധനങ്ങള്‍: അരച്ച് എടുക്കാന്‍: തക്കാളി - 2 സവാള -1 /ചുവന്നുള്ളി - 5,6 എണ്ണം ഉപ്പ്- ആവശ്യത്തിന് താളിക്കാന്‍ / വറ പൊട്ടിക്കാന്‍ വെളിച്ചെണ്ണ- ഒരു ടീസ്പൂണ്‍ കടുക്-ആവശ്യത്തിന് ഉലുവ-ആവശ്യത്തിന് ചുവന്നുള്ളി / സവാള - തീരെ കനം കുറച്ചു അരിഞ്ഞത്- 1/4 സവാള / 2,3 ചുവന്നുള്ളി മുളക്പൊടി- 1 ടീസ്പൂണ്‍( എരിവു കൂടുതല്‍ വേണമെങ്കില്‍ കൂടുതല്‍ ചേര്‍ക്കാം ) കറിവേപ്പില- 1 തണ്ട് കായപൊടി (വേണമെങ്കില്‍) തയ്യാറാക്കുന്ന വിധം അരക്കാന്‍ ഉള്ള ചേരുവകള്‍ (1,2,3 എന്നിവ) മിക്സിയില്‍ വെള്ളം ചേര്‍ക്കാതെ അരച്ച് എടുക്കുക. ചീനചട്ടി അടുപ്പില്‍ /ഗ്യാസില്‍ വെച്ച്ചൂടാക്കുക ഇനി അതില്‍ വെളിച്ചെണ്ണ ...