A Banker Soul


അന്നൊരു സെക്കന്റ്‌ സാറ്റർഡേക്ക് മുൻപുള്ള വെള്ളിയാഴ്ച ആയിരുന്നു..സ്ഥലം പാലക്കാട്‌ സുൽത്താന്പേട്ട ശാഖ ആണ്.. ബാങ്ക് സമയം 5 മണി കഴിഞ്ഞു ആരാ ഈ ഡോർ തുറന്നു വരുന്നത് എന്ന് അല്പം മുഷിപ്പോടെ ആണ് നോക്കിയത്..നരച്ച ഒരു സാരിയും ബ്ലൗസും ആണ് ആ അമ്മയുടെ വേഷം.. കളർ ഒഴുകിപോയി മങ്ങിയ ഒരു വെള്ള നിറം പോലത്തെ ഒരു പ്ലാസ്റ്റിക് കവർ കയ്യിൽ ഉണ്ട്.മുഖത്തു നല്ല ടെൻഷൻ നിറഞ്ഞു നിൽപ്പുണ്ട് ഞാൻ കാര്യം തിരക്കി.. അപ്പോഴേക്കും ആധാർ കാർഡ് എടുത്തു കാണിച്ചു മോനു അക്കൗണ്ട് ഉണ്ട് അതിൽ 2000 രൂപ ഉണ്ട് അത് വേണം എന്ന് പറഞ്ഞു. വേഗം ആധാർ കാർഡ് വെച്ച് ബാങ്ക് സെർവർ ഫുൾ പരതി നോക്കി.. ഇല്ല ആധാർ വെച്ച് അക്കൗണ്ട് ഇല്ല... ഏത് ബ്രാഞ്ച് ആണ് എന്ന് ചോദിച്ചു... ആ ബ്രാഞ്ചിൽ ആ പേരിൽ ഡീറ്റെയിൽസ് അടിച്ചു നോക്കി.. ഇല്ല അക്കൗണ്ട് ഓപ്പൺ ആയിട്ടില്ല. പാസ്ബുക്ക് അവർക്ക് കിട്ടിയിട്ട് ഇല്ല.. മൊബൈൽ നമ്പർ വെച്ചും നോക്കി... അപ്പോഴേക്കും ആ അമ്മ കരയാൻ തുടങ്ങി ഇരുന്നു... ബ്രാഞ്ചിലെ എല്ലാവരും മാറി മാറി സെർച്ച്‌ ചെയ്തു പക്ഷെ രക്ഷയില്ല... അപ്പോഴാണ് ആ അമ്മ ആ കവറിൽ നിന്ന് പഴകിയ ഒരു 100 പേജ് നോട്ട്ബുക്ക് കാണിച്ചു.. ഞാൻ അത് തുറന്നു വായിച്ചു നോക്കി... മകന് ബ്രെയിൻ റിലേറ്റഡ് അസുഖം ആണ് വർഷങ്ങൾ ആയി ചികിത്സ ചെയുന്നുണ്ട്... ഇപ്പോ വേറെ ഹോസ്പിറ്റലിൽ പോകാൻ വണ്ടിക്കൂലിക്ക് ഉള്ള പൈസ ആണ് ഈ 2000 രൂപ... കണ്ണു നിറഞ്ഞു എല്ലാവരുടെയും...ഈ പൈസ കിട്ടില്ലേൽ മോനെ ഹോസ്പിറ്റലിൽ കൊണ്ട് പോകാൻ പറ്റില്ല അതാണ്.. അപ്പോഴാണ് രാംപ്രകാശ് സർ ചോദിച്ചത് എന്താ പ്രശ്നം എന്ന്.. ഞങ്ങൾ എന്തെങ്കിലും ചെയ്യുന്നതിന് മുന്നേ സർ എടിഎം പോയി പൈസ ആയിട്ട് വന്നു കഴിഞ്ഞിരുന്നു... ആ പണം അവർ വാങ്ങുമ്പോൾ ആ അമ്മ നന്ദി പറഞ്ഞില്ല,പറയണം എന്ന് സാറും ആഗ്രഹിച്ചിരുന്നു കാണില്ല കാരണം സാറും ഒരു അച്ഛൻ ആണ്.. ആ അമ്മ പറഞ്ഞത് സത്യം ആണ് എന്നാ ഞങ്ങളുടെ എല്ലാവരുടെയും ഉറപ്പ് മാത്രം മതിയായിരുന്നു സാറിന് ....ആ സമയത്ത് വേറെ എവിടെ അവർ എത്തിപെട്ടെങ്കിലും ചിലപ്പോൾ ഇത് നടക്കുമായിരുന്നോ എന്ന് അറിയില്ല.... ആ കുഞ്ഞിന് ദൈവം ദീര്കായുസ്സ് കൊടുക്കട്ടെ...


ബാങ്കിംഗ് ഈസ്‌ എ സർവീസ്... അത് മനസ്സ് കൊണ്ട് ചെയുന്ന ഒരുപാട് പേരുണ്ട് സർനെ പോലെ... 🙏

Comments

Popular posts from this blog

സ്നേഹം

നോമിനീ

വിമൻസ് ഡേ